September 21, 2024

മാനന്തവാടിയിൽ തെരുവുനായ്ക്കൾ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു

1 min read
Share

 

മാനന്തവാടി : തെരുവുനായ്ക്കൾ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു. നേതാജി റോഡിലെ കട്ടക്കയം തോമസിന്റെ മൂന്നു മാസം പ്രായമുളള പശുക്കിടാവിനെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

 

മാനന്തവാടി ടൗണിലും പരിസര പ്രദേശങ്ങളായ എരുമത്തെരുവ്, അമ്പുകുത്തി ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞയാഴ്ച്ച ഇവരുടെ അയല്‍വാസിയുടെ രണ്ടു പശുക്കളെ തെരുവ് നായ്ക്കള്‍ കൊന്നിരുന്നു.

 

എത്രയും വേഗത്തിൽ തെരുവ് നായ്ക്കളെ പിടികൂടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.