പാലുകുന്ന് ഹയാത്തുൽ ഇസ്‌ലാം മദ്രസയ്ക്ക് തറക്കല്ലിട്ടു
അഞ്ചുകുന്ന് : പുനർ നിർമാണം നടക്കുന്ന പാലുകുന്ന് ഹയാത്തുൽ ഇസ്‌ലാം മദ്രസാ ശിലാസ്ഥാപന കർമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി അഷ്റഫ് ഫൈസി അധ്യക്ഷത വഹിച്ചു.
മഹല്ല് സ്ഥാപകാംഗം കെ. അലവിക്കുട്ടി ഹാജി, മുൻ ഖത്തീബ് ഷറഫുദ്ദീൻ അശ്റഫി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭാരതിയാർ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി.
സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, എസ്.എം.എഫ് ജില്ലാ സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി, വി.ഉമ്മർ ഹാജി, മജീദ് ദാരിമി, അസീസ് കോറോം, ഡോ. ബാവ കെ. പാലുകുന്ന്, ഷാഹുൽ ഹമീദ് അസ്ഹരി, പി. ഇബ്രാഹിം മാസ്റ്റർ, വി.അബ്ദുൽ കരീം, കെ. അബ്ദുൽ സലീം, കെ.പി മൊയ്തുണ്ണി എന്നിവർ പ്രസംഗിച്ചു.