September 20, 2024

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് : ഇന്ന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞു

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ വ്യത്യയങ്ങളാണ് സംസ്ഥാനത്ത് സ്വർണവില വില കുറയാൻ കാരണമായത്. ഒരുപവൻ സ്വർണത്തിന് 640 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43360 രൂപയായി.

 

ഇന്നലെ സ്വർണത്തിന് 160 രൂപ ഉയർന്ന പവന് 44000 രൂപയായിരുന്നു. സ്വിറ്റ്സര്‍ലന്‍റില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ക്രെഡിറ്റ് സ്വിസ്സ് ബാങ്കിനെ ഏറ്റെടുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയ്യാറായതോടെ യൂറോപ്യൻ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞു.

 

കഴിഞ്ഞ ആഴ്ചകളിൽ അമേരിക്കയിലെ ബാങ്കുകളായ സിലിക്കൺ വാലിയും സിഗ്നേച്ചർ ബാങ്കും തകർന്നിരുന്നു. ഇതിനു പുറകെ ക്രെഡിറ്റ് സ്വിസ്സില്‍ കൂടി സാമ്പത്തിക തകര്‍ച്ചയുണ്ടായത് ആഗോള ഓഹരി വിപണിയിൽ ആശങ്ക തീർത്തു. ഇതോടെ സ്വർണത്തിൽ നിക്ഷേപം കൂടിവന്നു. ഇത് സ്വര്ണവിലയെ കുത്തനെ ഉയർത്തി. കഴിഞ്ഞ ദിവസങ്ങളിൽ സംസഥാനത്ത് സർവകാല റെക്കോർഡിലായിരുന്നു സ്വർണവില.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.