കൂളിവയലില്‍ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍
പനമരം : കൂളിവയലില്‍ ആദിവാസി യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂളിവയല്‍ കാട്ടറപ്പള്ളി കുറിച്ച്യ കോളനിയിലെ ചന്തു ( 47 ) വിനെയാണ് ഇന്ന് രാവിലെ വീടിന് അടുത്തുള്ള വയലിലെ കൈതോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി വള്ളിയൂര്‍കാവിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയ ചന്തുവിനെ കാണാത്തതിനെ തുടര്‍ന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പനമരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: സതീശന്‍, സനീഷ്, അമൃത.