സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി ; ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വർധന
1 min read
സംസ്ഥാനത്ത് വീണ്ടും ഉയർന്നു സ്വർണവില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു ഗ്രാമിന് 5,355 രൂപയിലും പവന് 42,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ വിലയാണിത്. ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ മാസം രണ്ടാം തീയതി രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 43,880 രൂപയുമാണ്.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,305 രൂപയിലും പവന് 42,440 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ മാർച്ച് 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5090 രൂപയും പവന് 40,720 രൂപയുമാണ്.