September 20, 2024

വീണ്ടും 42,000 ലേക്ക് അടുത്ത് സ്വർണവില ; നാല് ദിവസംകൊണ്ട് ഉയർന്നത് 1,280 രൂപ

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളിൽ സ്വർണ വില ഉയർന്നിരുന്നു. ഈ ആഴ്ച ആരംഭിച്ചപ്പോഴും സ്വർണവിലയിലെ വർദ്ധനവ് തുടരുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1280 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

 

ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 30 രൂപ വർദ്ധിച്ചു. വിപണിയിലെ വില 5245 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ വർദ്ധിച്ചു. വിപണി വില 4335 രൂപയാണ്.

 

വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് ഒരു രൂപ വർദ്ധിച്ച് 71 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.