നാളെ മുതൽ ഞായറാഴ്ച വരെ ശുദ്ധജല വിതരണം മുടങ്ങും
കല്‍പ്പറ്റ ശുദ്ധജല വിതരണ പദ്ധതിയ്ക്ക് കീഴിലെ ഗൂഢലായ് ടാങ്കില്‍ നിന്നുളള ജലവിതരണ ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഗൂഢലായ്ക്കുന്ന്, ബൈപ്പാസ് റോഡ്, റാട്ടക്കൊല്ലി, പുല്‍പ്പാറ, പുത്തൂര്‍ വയല്‍, വെള്ളാരംകുന്ന്, പെരുംന്തട്ട, ഓമിവയല്‍ ഭാഗങ്ങളില്‍ നാളെ ( 10.03.23-
വെള്ളി ) മുതല്‍ ഞായറാഴ്ച്ച ( മാര്‍ച്ച് 12) വരെ ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ഫോണ്‍. 04936 202594.