പുൽപ്പള്ളിയിൽ ബൈക്കിടിച്ച് കാൽനടയാത്രികയായ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്
പുൽപ്പള്ളി : പുൽപ്പള്ളി വിജയ സ്കൂളിനു സമീപം ബുള്ളറ്റ് ഇടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റു. വിജയ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി അനൽക (11) യെയാണ് ബുള്ളറ്റ് ഇടിച്ചു തെറിപ്പിച്ചത്.
വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. കുട്ടി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബുള്ളറ്റ് നേരെ വന്നിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാലിന്റെ തുടയെല്ലിന് പൊട്ടലേറ്റ അനകയെ പുൽപ്പള്ളി സ്വകാര്യ ആശുപത്രിയിലും തുടർന്ന് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.