കബഡി ടീം സെലക്ഷൻ മാർച്ച് 9 ന്
കൽപ്പറ്റ : ജില്ലാ സീനിയർ വനിതാ കബഡി സെലക്ഷൻ ട്രയൽസ് ഒമ്പതിന് കല്പറ്റ ജില്ലാസ്റ്റേഡിയത്തിൽ. കായികതാരങ്ങൾ ഒമ്പതു മണിക്ക് മുമ്പ് ആധാർകാർഡ്, സ്പോർട്സ് കിറ്റ് എന്നിവസഹിതം എത്തിച്ചേരണം. തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ വനിതാ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാടീമിനായുള്ള സെലക്ഷനാണ് നടക്കുന്നത്.