സംസ്ഥാനത്ത് സ്വർണവിലയിൽ വർധന
സംസ്ഥാനത്ത് പുതിയ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില വർധിച്ചു. ഗ്രാമിന് 15 രൂപ വർധിച്ച് 5,160 രൂപയിലും പവന് 120 രൂപ വർധിച്ച് 41,280 രൂപ നിരക്കിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,145 രൂപയിലും പവന് 41,160 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
ഫെബ്രുവരി മാസത്തിൽ പൊതുവെ സ്വർണവില ഇടിയുന്ന പ്രവണതയാണ് സംസ്ഥാനത്തെ വിപണിയിൽ പ്രകടമായത്. അതേ സമയം രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റത്തിനൊപ്പം ഇന്നലെ സ്വർണവും മുന്നേറ്റം കുറിച്ചു. 2023ലെ ഏറ്റവും കുറഞ്ഞ നിലയിൽ നിന്നും 1831 ഡോളർ വരെ മുന്നേറിയ സ്വർണത്തിന് ബോണ്ട് യീൽഡ് മുന്നേറ്റം ഇന്നും പ്രശ്നമായേക്കാം.