September 21, 2024

കണിയാരത്ത് അജ്ഞാത മൃഗം ആടിനെ കൊന്നു

1 min read
Share

 

മാനന്തവാടി: മാനന്തവാടി താഴെ കണിയാരം വായനശാലയ്ക്ക് സമീപം കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു. മുന്‍ കൃഷി ഓഫീസര്‍ വിജയന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന ആടുകളെയാണ് മൃഗം ആക്രമിച്ചത്.

 

രണ്ട് വയസ്സോളം പ്രായമുള്ള ആടിനെ കൊല്ലുകയും മറ്റൊരാടിനെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സദാശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആടുകളാണ് ഇവ. താല്‍ക്കാലികമായി വിജയന്റെ കൂട്ടില്‍ കെട്ടിയതായിരുന്നു.

 

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും ആക്രമിച്ച മൃഗം ഓടിപ്പോയിരുന്നു. ആക്രമിച്ച മൃഗം ഏതാണെന്ന് സൂചനകള്‍ ലഭിച്ചിട്ടില്ല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.