വന്യമൃഗ ശല്യത്തിനെതിരെ അതിജീവന യാത്ര സംഘടിപ്പിച്ചു
പനമരം : കെ.സി.വൈ.എം നടവയൽ മേഖലയുടെ നേതൃത്വത്തിൽ വന്യമൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരം ഉറപ്പുവരുത്തണമന്നാവശ്യപ്പെട്ട് പനമരം ടൗണിൽ മലയോര ജനതയുടെ അതിജീവന യാത്ര പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ നീലപ്പറമ്പിൽ പ്രതിഷേധറാലി ഉദ്ഘടനം ചെയ്തു. നിഖിൽ ചൂടിയാങ്കൽ അധ്യക്ഷത വഹിച്ചു.
റവ. ഫാ. സെബാസ്റ്റ്യൻ പുത്തേല്‍ മുഖ്യ പ്രഭാഷണം നടത്തി. എ.കെ.സി.സി. മാനന്തവാടി രൂപത സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, കെ.സി.വൈ.എം മാനന്തവാടി രൂപത ജനറൽ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയിൽ, മാതൃവേദി അന്നക്കുട്ടി എന്നിവർ സംസാരിച്ചു.
കെ.സി.വൈ.എം നടവയൽ മേഖല ഡയറക്ടർ റവ. ഫാ. സോണി വടയപറമ്പിൽ, ആനിമേറ്റർ സിസ്റ്റർ ഷാന്റി, ജോസ്ന ആൻഡ്രൂസ്, അബിൻ തറിമാക്കൽ, അഭിഷ വണ്ടാക്കുന്നേൽ, അഖിൽ മുരിങ്ങമറ്റം, രൂപത സിണ്ടിക്കേറ്റ് അംഗങ്ങളായ ടിജിൻ വെള്ളപ്ലാക്കൽ, അനില ദീപക് എന്നിവർ നേതൃത്വം നൽകി.