April 21, 2026

സ്വര്‍ണ വില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് പവന് കൂടിയത് 480 രൂപ

Share

 

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 480 രൂപ കൂടി 42,880 രൂപയായി. ഗ്രാമിന് 60 രൂപ വര്‍ധിച്ച്‌ 5360 ആയി. സ്വര്ണവില ഇനിയും ഉയരുമെന്നാണ് പ്രവചനം.

 

ഇന്നലെ 2 തവണയായിട്ടാണ് സ്വര്‍ണ വിലയില്‍ മാറ്റം വന്നത്. രാവിലെ പവന് 200 രൂപയും ഉച്ചക്കഴിഞ്ഞ് ഗ്രാമിന് 25 രൂപയും കൂടിയതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5,300 രൂപയും, ഒരു പവന് സ്വര്‍ണത്തിന് 42,200 രൂപയായിരുന്നു ഇന്നലത്തെ വില.

 

ആഗോള സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് വരുന്നതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റം ഉൾപ്പെടെയുള്ള ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.