എടവകയിൽ അജ്ഞാത ജീവി ആടിനെ കൊന്നു
മാനന്തവാടി : അജ്ഞാത മൃഗം ആടിനെ കൊന്നു. എടവക പഞ്ചായത്തിലെ മുത്താറിമൂല ചന്ദ്രന്റെ ഒരു വയസ് പ്രായമുള്ള ആടിനെയാണ് അജ്ഞാത മൃഗം കൊന്നത്. കൂടിനുള്ളില്‍ ഏഴ് ആടുകളുണ്ടായിരുന്നതില്‍ ഒരാടിനെയാണ് ആക്രമിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വനപാലകര്‍ സംഭവസ്ഥലത്തെത്തി കാല്‍പാടുകളും മറ്റും പരിശോധിച്ചു. ചെറിയ കാല്‍പാടായതിനാല്‍ പൂച്ചപ്പുലി (ലെപേര്‍ഡ് ക്യാറ്റ്) യോ മറ്റോ ആകാനാണ് സാധ്യതയെന്നാണ് സൂചന.