September 20, 2024

രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് : തെരഞ്ഞെടുപ്പ് വരാനിരിക്കെ പ്രതീക്ഷയോടെ ഉറ്റുനോക്കി ജനം

1 min read
Share

 

ദില്ലി : 2023 – 24 വര്‍ഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്ബൂര്‍ണ ബജറ്റാണിത്. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി , ഭവന വായ്പ പലിശ ഇളവുകള്‍ തുടങ്ങി മധ്യവര്‍ഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ഇത് അഞ്ചാം തവണയാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്.

 

അടുത്ത വര്‍ഷം 6.8 % വരെ വളര്‍ മാത്രമേ നേടാന്‍ കഴിയൂ എന്ന സാമ്ബത്തിക സര്‍വ്വേ റിപ്പോര്‍ട്ട് കണക്കിലെടുത്ത് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ബജറ്റില്‍ഉണ്ടാകും. ധനക്കമ്മി കുറയ്ക്കാനുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം.

 

രാജ്യത്തെ മധ്യവര്‍ഗം ബജറ്റില്‍ ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ആദായനികുതി സ്ലാബില്‍ എന്ത് മാറ്റം വരുമെന്നാണ്. നികുതി സ്ലാബ് ഉയര്‍ത്തുക ഒപ്പം നികുതി ഇളവ് ലഭിക്കാവുന്ന ചിലവുകളുടെയും പരിധി ഉയര്‍ത്തുക എന്നതാണ് പ്രതീക്ഷ

 

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കിയാല്‍ രാജ്യത്തെ തൊഴിലായ്മ നിരക്ക് കുറയുമെന്നാണ് ഈ മേഖലയിലെ സംരംഭകര്‍ പറയുന്നത്.കേന്ദ്രബജറ്റില്‍ കൂടുതല്‍ പദ്ധതികളും പ്രവര്‍ത്തന മൂലധനവും ഉറപ്പാക്കാനായാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ

 

തെരഞ്ഞെടുപ്പിന് മുന്‍പുള്ള സന്പൂര്‍ണ്ണ ബജറ്റില്‍ രാജ്യത്തെ കര്‍ഷകര്‍ക്കായി എന്തുണ്ടാകുമെന്നാണ് ഉറ്റുനോക്കുന്നത് . പ്രതിസന്ധി കാലത്ത് നെല്ല് വില ഉയര്‍ത്തുക,വള ലഭ്യത ഉറപ്പാക്കുക തുടങ്ങി സര്‍ക്കാര്‍ പിന്തുണ അടിയന്തരമായി ബജറ്റിലൂടെ ലഭ്യമാക്കണമെന്നാണ് പാലക്കാട്ടെ കര്‍ഷകര്‍ക്ക് പറയാനുള്ളത്.

 

ഏറെ നാളത്തെ ആവശ്യമായ INDUSTRIAL STATUS ഒപ്പം മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പാര്‍പ്പിട പദ്ധതികള്‍ക്ക് നികുതി ഇളവ് തുടങ്ങി ഒരു പിടി ആവശ്യങ്ങള്‍ക്കുള്ള മറുപടിയാണ് റിയല്‍ എസ്റ്റേറ്റ് മേഖല ഈ ബജറ്റിലൂടെ പ്രതീക്ഷിക്കുന്നത്.

 

തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചതാണ്.എന്നാല്‍ കൂടുതല്‍ വേതനം ലഭ്യമാക്കുക.ഒപ്പം തൊഴില്‍ സമയങ്ങളിലും അനുയോജ്യമായ മാറ്റം വരുത്തുകയെന്നതാണ് മറ്റൊരു ആവശ്യം. റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണ്ണവില മുന്നോട്ട് കുതിക്കുമ്ബോള്‍ ഇറക്കുമതി തീരുവയില്‍ മാറ്റം വരുമോ എന്നതടക്കം നോക്കുകയാണ് വിപണി

 

ഇതിനിടെ ബജറ്റ് ജനങ്ങള്‍ക്ക് എങ്ങനെ ഉപകാരപ്രദമായെന്നത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ബിജെപി സമിതിയെ രൂപീകരിച്ചു . ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍ കുമാര്‍ മോദിയുടെ നേതൃത്വത്തില്‍ 9 അംഗ സമിതിയെയാണ് രൂപീകരിച്ചത്. ചൊവ്വാഴ്ച മുതല്‍ സമിതി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഫെബ്രുവരി 12 വരെ വിവരശേഖരണം തുടരും. റഷ്യ യുക്രൈന്‍ യുദ്ധം ലോകരാജ്യങ്ങളുടെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് തടസമാകുമ്ബോഴും ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന സന്ദേശം സമിതി ജനങ്ങളിലെക്കെത്തിക്കും.

 

ബജറ്റ് സംബന്ധിച്ച ജനങ്ങളുടെ പ്രതികരണവും സമിതി തേടും. ഒരു കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവും ഓരോ സംസ്ഥാനങ്ങളും സന്ദര്‍ശിക്കും. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ മധ്യവര്‍ഗം അതൃപ്തിയിലാണെന്നും , മധ്യവര്‍ഗത്തെ കൂടി പരിഗണിക്കുന്നതാകണം ബജറ്റെന്നും ആര്‍എസ്‌എസ് നേതൃത്ത്വം നേരത്തെ ബിജെപിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.