തോല്‍പ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണം ; അഞ്ച് പെട്ടിക്കടകള്‍ തകര്‍ത്തു
കാട്ടിക്കുളം : കേരള – കർണാടക അതിർത്തിയായ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന് സമീപം കാട്ടാന അഞ്ച് പെട്ടിക്കടകള്‍ തകര്‍ത്തു. ഇന്നലെ രാത്രിയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്.
പ്രദേശവാസികളായ ബാലന്‍, ലത, കമല, കുട്ടപ്പന്‍ എന്നിവരുടെ കടകളാണ് ആന തകര്‍ത്തത്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ സുലൈമാന്റെ കടയും ആന നശിപ്പിച്ചിരുന്നു.
തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം പോലും വന്യമൃഗ ശല്യത്തിന് നടപടി സ്വീകരിക്കാന്‍ കഴിയാത്തത് വനം വകുപ്പിന്റെ അനാസ്ഥ മൂലമെന്ന് നാട്ടുകാര്‍ ആരോപിച്ചു.