പനമരത്തെ ഗതാഗതക്കുരുക്ക് : പുതിയ ട്രാഫിക് പരിഷ്‌കരണവുമായി പഞ്ചായത്ത്
പനമരം : പനമരം ടൗണിൽ ഫെബ്രുവരി ഒന്നു മുതല്‍ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കുമെന്ന് പനമരം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ സമ്മേളനത്തില്‍ അറിയിച്ചു. പ്രൈവറ്റ് വാഹനങ്ങള്‍ നടവയല്‍ റോഡിന് ഇടത് വശവും, ആശുപത്രി കവലയിലെ ഓട്ടോ പാര്‍ക്കിങ്ങ് ഒഴിവാക്കിയും, ജീപ്പ് പാര്‍ക്കിങ്ങ് രാധേഷ് തിയേറ്റര്‍ പരിസരത്തേക്ക് മാറ്റിയതടക്കം നിരവധി മാറ്റങ്ങളുമായാണ് പരിഷ്‌ക്കരണം.
ജനുവരി 26 മുതൽ പുതിയ പരിഷ്കാരങ്ങളുടെ ട്രയൽ നടപ്പിലാക്കും. എല്ലാ പാര്‍ക്കിംഗ് മാനദണ്ഡങ്ങളും ആവശ്യങ്ങള്‍ നിറവേറ്റി പോകാന്‍ വേണ്ടി മാത്രമാണെന്നും, പരമാവധി 20 മിനിറ്റ് മാത്രമെ പാർക്കിംഗ് അനുവദിക്കുകയുള്ളൂ എന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ, സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി സുബൈർ എന്നിവർ അറിയിച്ചു.
അഞ്ച് വർഷം മുമ്പ് മുൻ ഭരണ സമിതിയുടെ കാലത്താണ് പനമരത്ത് അവസാനമായി ഗതാഗത പരിഷ്ക്കാരം നടപ്പിലാക്കിയത്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കഴിഞ്ഞ മാർച്ച് മാസത്തിൽ ടൗണിൽ പരിഷ്കാരം നടപ്പിലാക്കാൻ പഞ്ചായത്ത് ഭരണ സമിതി ശ്രമിച്ചെങ്കിലും അപാകത ആരോപിച്ച് വ്യാപാരികളും, ഓട്ടോ – ടാക്സി തൊഴിലാളികളും, പൊതുപ്രവർത്തകരും രംഗത്തെത്തി. ഇതോടെ പരിഷ്കാരം നീളുകയായിരുന്നു.
പുതിയ ക്രമീകരണങ്ങൾ ഇങ്ങനെ,
1. നടവയല്‍ റോഡ് ഇടതുവശം പ്രൈവറ്റ് പാര്‍ക്കിംഗ്.
2. ബ്ലോക്ക് ഓഫീസ് റോഡ് മുതല്‍ ന്യൂ സ്റ്റോര്‍ വരെ ഓട്ടോ പാര്‍ക്കിംഗ് (നിലവിലുള്ളത് ).
3. സഫ ബേക്കറി മുതല്‍ ദീപ്തി മെഡിക്കല്‍ സ്റ്റോര്‍ വരെ ഓട്ടോ പാര്‍ക്കിംഗ്.
4. ബസ് സ്റ്റാൻഡിന് എതിർവശം ലാബസാര്‍ മുതല്‍ പള്ളിക്കണ്ടി ബില്‍ഡിംഗ് വരെയും കെ.ടി.സി ട്രേഡിങ് കമ്പനി മുന്‍വശവും പാർക്കിംഗ് ഒഴിവാക്കി. ഓട്ടോ പാര്‍ക്കിംഗ് വെറ്റില കട മുതല്‍ പഞ്ചായത്ത് ഓഫീസ് വരെയാക്കി.
5. പഞ്ചായത്ത് ഓഫീസിന് എതിർ വശം കീഴട്ട് നാസര്‍ ബില്‍ഡിങ് മുന്‍വശം മുതല്‍ സലാല മൊബൈല്‍ ഷോപ്പ് വരെ ബൈക്ക് പാര്‍ക്കിംഗ്.
6. രാധേഷ് ടാക്കീസ് എന്‍ട്രന്‍സ് മുതല്‍ ട്രാന്‍സ്‌ഫോമര്‍ വരെ ടാക്‌സി ജീപ്പ് പാര്‍ക്കിംഗ്.
7. അത്താണി സ്റ്റോര്‍ മുതല്‍ രാധേഷ് ടാക്കീസിന് മുന്‍വശം ഓട്ടോസ്റ്റാന്റ്, വെള്ളിമൂങ്ങ സ്റ്റാൻഡ്.
8. അഷ്‌കര്‍ തട്ടുകട മുതല്‍ മേച്ചേരി റോഡ് വരെ ആപ്പെ, മിനി പിക്കപ്പ് പാര്‍ക്കിംഗ്.
9. മാവേലി സ്റ്റോറിന് എതിർവശം വറുത്തകായ പീടിക മുതല്‍ ഇസാഫ് ബാങ്ക് വരെ പിക്കപ്പ് ട്രാക്ടര്‍ മുതലായ ഹെവി വെഹിക്കിള്‍ പാര്‍ക്കിംഗ്.
10. എം.എ ഫുട് വെയര്‍ മുതല്‍ എം.എ ഹോട്ടല്‍ വരെ ടുവീലര്‍ പാര്‍ക്കിംഗ്.
11. എസ്.ബി.ഐ ബാങ്കിന് എതിർ വശം ചന്തുവേട്ടന്‍ വര്‍ക്ക് ഷോപ്പ് മുതല്‍ കോള്‍ ടാക്‌സി പാര്‍ക്കിംഗ്.
12. ഭൂപണയ ബാങ്ക് റോഡിന്റെ ഇടതുവശം ടൂറിസ്റ്റ് ടാക്‌സി പാര്‍ക്കിംഗ്.
13. നീരട്ടാടി റോഡിന്റെ വലതുവശം പ്രൈവറ്റ് വാഹന പാര്‍ക്കിംഗും ആംബുലൻസ് പാര്‍ക്കിംഗും.
14. ടൗൺ മുസ്ലിം ജമാഅത്ത് പള്ളിയുടെ മുന്‍വശം നോ പാര്‍ക്കിംഗ്.
15. ഗോപിക ടെക്‌സ്‌റ്റൈല്‍സ് മുതല്‍ ഇ.എം സ്റ്റേഷനറി വരെ നോ പാര്‍ക്കിംഗ്.
16. ഹൈസ്‌കൂള്‍ റോഡ് നോ പാര്‍ക്കിംഗ്.
17. പഞ്ചായത്തിന് മുന്‍വശം സാലിം തട്ട് കട മുതല്‍ ആപ്പെ സ്റ്റാൻഡ് വരെ നോ പാര്‍ക്കിംഗ്