ഇരുളം ചുണ്ടക്കൊല്ലിയില്‍ ബൈക്കിലെത്തി മാല പൊട്ടിക്കാന്‍ ശ്രമം ; യുവാക്കൾ പിടിയിൽ
പുൽപ്പള്ളി : ബൈക്കിലെത്തി മാല കവർച്ച ചെയ്യുന്ന രണ്ടംഗ സംഘം കേണിച്ചിറ പോലീസിന്റെ പിടിയിലായി. ഇരുളം ചുണ്ടക്കൊല്ലി കച്ചവടം ചെയ്യുന്ന സരോജിനിയമ്മയുടെ മാല പൊട്ടിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടി രണ്ടംഗ സംഘത്തെ കേണിച്ചിറ പോലീസിന് കൈമാറിയത്. മാനന്തവാടി സ്വദേശി റഫീഖ്, മീനങ്ങാടി കുമ്പളേരി സ്വദേശി ടെല്ലസ് എന്നിവരാണ് പോലിസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ ജില്ലയിൽ സമാനമായ കേസുകളിൽ പ്രതിയാണന്ന് പോലിസ് പറഞ്ഞു .