മാനന്തവാടിയിലെ മൂന്ന് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി
മാനന്തവാടി : മാനന്തവാടിയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. 13 ഹോട്ടലുകളില്‍ പരിശോധന നടത്തി. മൂന്ന് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ചിക്കന്‍ ഫ്രൈ, മീന്‍ കറി, ദോശ, തീയ്യതി കഴിഞ്ഞ പാനീയങ്ങള്‍ എന്നിവ പിടികൂടിയത്.
ഹോട്ടല്‍ പ്രീത, ഫുഡ് സിറ്റി, വിജയ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ജി.അജിത്, കെ.എം. പ്രസാദ്, വി.സിമി, എം.ഷിബു, പി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസും നല്‍കി.