കൊയിലേരി ഊര്‍പ്പള്ളിക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
മാനന്തവാടി : ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊയിലേരി ഊര്‍പ്പള്ളിക്ക് സമീപം വെച്ച് നിയന്ത്രണം വിട്ട ക്വാളിസ് വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം സമീപത്തെ പഴയ ഒരു വീടിന്റെ മുന്‍വശഭിത്തി തകര്‍ത്ത് മറിയുകയായിരുന്നു.
ഇന്ന് 11.30 ഓടെയായിരുന്നു സംഭവം. കര്‍ണാടക സോമവാര്‍പേട്ട സ്വദേശികളായ പത്ത് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഡ്രൈവര്‍ ഉറങ്ങി പോയതായാണ് അപകടത്തിനിടയാക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. വൈദ്യുതി പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.