പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന് പരാതി : യുവാവ് റിമാൻഡിൽ
മേപ്പാടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയ കേസിൽ ഒരുപ്രതിയെക്കൂടി കൽപ്പറ്റ കോടതി റിമാൻഡ് ചെയ്തു. മേപ്പാടി പോലീസ് അറസ്റ്റുചെയ്ത ഓടത്തോട് ചോലയിൽ വിനീഷ് ബാബു (കണ്ണൻ) വിനെയാണ് റിമാൻഡ് ചെയ്തത്.
പീഡനത്തിനിരയായ പെൺകുട്ടികളെ കൗൺസലിങ് ചെയ്ത ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരമനുസരിച്ചാണ് കഴിഞ്ഞ ദിവസം മൂന്നാമത്തെ പ്രതിയെ അറസ്റ്റുചെയ്തത്. കേസിൽ മറ്റ് രണ്ടുപ്രതികളെ ഡിസംബർ 28 ന് പോലീസ് അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരുന്നു.