April 3, 2025

ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ ; സുധാകരന്റെയും സതീശന്റെയും നേതൃത്വത്തില്‍ അതിര്‍ത്തിയില്‍ വൻസ്വീകരണം

Share

 

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍. പാറശ്ശാലയില്‍ നിന്നാണ് പദയാത്ര ആരംഭിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നെല്‍ക്കതിരും ഇളനീരും നല്‍കിയാണ് സംഘത്തെ സ്വീകരിക്കുന്നത്.

 

കേരള അതിര്‍ത്തിയായ കളിയിക്കാവിളയിലായിരുന്നു ശനിയാഴ്ച ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയത്. പാറശ്ശാലയ്ക്ക് അടുത്ത് ചെറുവാരക്കോണത്താണ് സംഘം തങ്ങിയത്. രാവിലെ പൊതുജനങ്ങള്‍ക്ക് തടസമില്ലാത്ത വിധം, പരമാവധി ആള്‍ക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാല്‍ വൈകിട്ട് യാത്രയെ ശക്തിപ്രകടനമാക്കി മാറ്റാനാണ് തീരുമാനം.

രാവിലെ യാത്ര നെയ്യാറ്റിന്‍കര ഊരൂട്ടുകാലയില്‍ സ്വാതന്ത്ര്യസമര സേനാനി ജി രാമചന്ദ്രന്റെ വസതിയായ മാധവിമന്ദിരത്തില്‍ സമാപിക്കും. ഇവിടെയുള്ള ഗാന്ധി മ്യൂസിയവും രാഹുല്‍ സന്ദര്‍ശിക്കും. പരമ്ബരാഗത നെയ്ത്തുതൊഴിലാളികളുമായും രാഹുല്‍ ഗാന്ധി സംവദിക്കും. വൈകിട്ട് നേമത്ത് യാത്ര സമാപിക്കും. കേരളത്തില്‍ 19 ദിവസമാണ് പര്യടനം. ഏഴ് ജില്ലകളിലൂടെ യാത്ര കടന്നുപോകും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.