രാജ്യത്ത് തുടർച്ചയായ രണ്ടാം ദിനവും 20000 ത്തിന് മുകളിൽ കോവിഡ് രോഗികൾ ; 47 മരണം
1 min read
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഇന്നും 20000 ത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,409 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 43,979,730 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സജീവ കേസുകളുടെ എണ്ണം 1,43,988 ആണ്. ഇത് ക്യുമുലേറ്റീവ് കേസുകളുടെ 0.33 ശതമാനവുമാണ്. 47 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ ആകെ മരണസംഖ്യ 5,26,258 ആണ്. രോഗമുക്തി നിരക്ക് 98.48 ശതമാനവും. അതേസമയം കൊവിഡ് വാക്സിനേഷന്‍ കവറേജ് 200 കോടി കവിഞ്ഞു( 2,03,60,46,307). കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,63,960 പേര്‍ക്ക് വാക്സിന്‍ ഡോസുകള്‍ നല്‍കി.