പ്രകൃതിവിരുദ്ധ പീഡനം ; മേപ്പാടിയിൽ അധ്യാപകൻ അറസ്റ്റിൽ
1 min read
മേപ്പാടി : സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിൽ. കൊല്ലം സ്വദേശി ജെനിഫർ (48) ആണ് പിടിയിലായത്.
മൂപ്പൈനാട് പഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ മൂന്നു കുട്ടികള്‍ അധ്യാപകനെതിരെ മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ മേപ്പാടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.