രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 20,000 നു മുകളില്‍ ; മരണ നിരക്കിലും വര്‍ധന
1 min read
ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 20,000 നു മുകളിലെത്തി. കൂടാതെ മരണ നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി. 20,557 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. രോഗം മൂലം 44 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 146323 ആയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ മണിക്കൂറില്‍ രോഗബാധിതരായിരുന്ന 19216 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.