സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണ വിലയിൽ ഇടിവ് ; പവന് 37,160 രൂപയിൽ
1 min read
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവന് 80 രൂപയും, ഒരു ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് 37,160 രൂപയും, ഒരു ഗ്രാമിന്റെ വില 4645 രൂപയുമാണ്.
സംസ്ഥാനത്ത് ഇന്നലെയും സ്വർണ്ണവില ഇടിഞ്ഞിരുന്നു. ഒരു പവന് 280 രൂപയും, ഒരു ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന് 37,240 രൂപയും, ഒരു ഗ്രാമിന് 4655 രൂപയുമായിരുന്നു വില.
ഈ മാസത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 5 ന് ആയിരുന്നു. അന്ന് ഒരു പവന് 38,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 4810 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 21 നായിരുന്നു. അന്ന് ഒരു പവന് 36,800 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4600 രൂപയുമായിരുന്നു.