രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 12 ശതമാനം കുറഞ്ഞു ; 14,830 പുതിയ കേസുകള്‍ : 36 മരണം
1 min read
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. ഇന്നലത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണം 12 ശതമാനം കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
24 മണിക്കൂറിനിടെ 14,830 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 36 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് 1,47,512 പേര്‍ക്കാണ് രോഗബാധയുള്ളത്.
ഇന്നലത്തെ അപേക്ഷിച്ച് 3,365 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 36 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ മരണം 5,26,110 ആയി. 3.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടിലാണ് ഏറ്റവും അധികം പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 1,903 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാടിന് പുറമേ,
കേരളം (1,700), പശ്ചിമ ബംഗാള്‍ (1,094), കര്‍ണാടക (939), മഹാരാഷ്ട്ര (785) എന്നിവിടങ്ങിലും രോഗബാധ കൂടുതലാണ്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 43.29 ശതമാനം ഈ 5 സംസ്ഥാനങ്ങളിലായാണ്. എന്നാല്‍ കേരളത്തിലുള്‍പ്പെടെ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം കുറയുന്നത് ആശ്വാസ സൂചകമായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്.