ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ വായ്പ ; അപേക്ഷ ക്ഷണിച്ചു
1 min read
കൽപ്പറ്റ : ദേശീയ വികലാംഗ ധനകാര്യ വികസന കേര്‍പ്പറേഷന്റെ സ്വയം തൊഴില്‍ വായ്പാ പദ്ധതി പ്രകാരം വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഭിന്നശേഷിക്കാരില്‍ നിന്നും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുളള വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു.
5 ശതമാനം മുതല്‍ പലിശനിരക്കില്‍ 7 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ 50 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. നിബന്ധനകള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. വിശദവിവരങ്ങള്‍ക്ക് www.hpwc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2347768.