എസ്.എസ്.എഫ് വയനാട് ജില്ലാ സാഹിത്യോത്സവ് ആഗസ്റ്റ് 12, 13, 14 തിയതികളിൽ മാനന്തവാടിയിൽ
1 min readമാനന്തവാടി : സാഹിത്യ സാംസ്കാരിക പരിപാടികൾക്ക് പുതുഭാവുകത്വം നൽകിയ എസ്.എസ്.എഫ് വയനാട് ജില്ലാ സാഹിത്യോത്സവിൻ്റെ 29 മത് എഡിഷൻ ആഗസ്റ്റ് 12,13,14 തീയതികളിൽ മാനന്തവാടി കാട്ടിച്ചിറക്കലിൽ നടക്കും.
കലാസാഹിത്യ മത്സരങ്ങളും സാംസ്കാരിക പരിപാടികളുമായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ പ്രമുഖ എഴുത്തുകാരും സാഹിത്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതിയെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ : അഡ്വൈസറി ബോർഡ് : പി.ഹസൻ മുസ്‌ലിയാർ, അബൂബക്കർ ചെറിയകോയ തങ്ങൾ പള്ളിക്കൽ, വി.എസ്.കെ തങ്ങൾ വെള്ളമുണ്ട, കെ.ഒ അഹ്മദ്കുട്ടി ബാഖവി ബത്തേരി, എസ്.ശറഫുദ്ദീൻ അഞ്ചാംപീടിക, എസ്.അബ്ദുള്ള, സലാം ഫൈസി തലപ്പുഴ.
സ്വാഗതസംഘം ചെയർമാൻ : ഹാഷിം തങ്ങൾ പള്ളിക്കൽ,
കൺവീനർ : സുലൈമാൻ അമാനി , ഫിനാൻസ് സെക്രട്ടറി : ഗഫൂർ സഅദി,
വൈസ് ചെയർമാൻ : സുലൈമാൻ സഅദി, അസൈനാർ സഅദി, മൊയ്തു മിസ്ബാഹി, സമദ് സുഹുരി, കമ്പ ആലി ഹാജി.
ജോ. കൺവീനർ: ജമാലുദ്ദീൻ സഅദി, അഷ്റഫ് സുഹുരി, ഫള്ലുൽ ആബിദ്, ത്വാഹിർ നാലാംമൈൽ. കോഡിനേറ്റർ : റശാദ് ബുഖാരി കൈതക്കൽ, ആബിദ് പിലാക്കാവ്. അംഗങ്ങൾ : നൗഷാദ് കണ്ണോത്ത്മല, നാസർ അഹ്സനി, മജീദ് മാസ്റ്റർ, അലി സഖാഫി തരുവണ, ഇബ്രാഹിം തരുവണ, ഗഫൂർ അഹ്സനി പന്തിപ്പൊയിൽ.
മാനന്തവാടി ദ്വാരകയിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ സംഗമം ഗഫൂർ സഅദി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ജില്ലാ പ്രസിഡൻറ് മുഹമ്മദ് സഈദ് ഷാമിൽ ഇർഫാനി കാമിൽ സഖാഫി റിപ്പൺ അധ്യക്ഷനായി. എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ പിലാക്കാവ്, സെക്രട്ടറിമാരായ ഹാരിസ് മീനങ്ങാടി, സഹദ് ഖുതുബി, റശാദ് ബുഖാരി, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആബിദ് പിലാക്കാവ്, ഹാരിസ് ഖുതുബി സംബന്ധിച്ചു.