വയനാട്ടിലെ ഐ.ടി.ഐ പ്രവേശനം : ജൂലൈ 30 വരെ അപേക്ഷിക്കാം ; സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനും അപേക്ഷിക്കാം
1 min read
കൽപ്പറ്റ: ഐ.ടി.ഐ.യിൽ വിവിധ കോഴ്സുകളിലേക്ക് ഓൺലൈനായി 30 വരെ അപേക്ഷ നൽകാമെന്ന് ജില്ലാ നോഡൽ പ്രിൻസിപ്പൽ അറിയിച്ചു.
ജില്ലയിലെ ഐ.ടി.ഐ.കളിൽ കായികതാരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സ്പോർട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി ജില്ലാ സ്പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.
2020 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ സബ്ബ് ജില്ലാ സ്കൂൾ കായികമത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാംസ്ഥാനം വരെയോ, കായിക സംഘടനകൾ സംഘടിപ്പിക്കുന്ന ജില്ലാതലമത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനംവരെയോ ലഭിച്ചവർക്ക് അപേക്ഷിക്കാം.
ഐ.ടി.ഐ കോഴ്‌സിന് സമർപ്പിക്കുന്ന അപേക്ഷയുടെയും, കായികനേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, യോഗ്യതാപരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനോടൊപ്പം അഞ്ചുരൂപയുടെ തപാൽസ്റ്റാമ്പ് പതിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവർസഹിതം അപേക്ഷിക്കണം.
വിലാസം: സെക്രട്ടറി, ജില്ലാ സ്പോർട്‌സ് കൗൺസിൽ, സിവിൽസ്റ്റേഷൻ, കല്പറ്റ നോർത്ത്. ഐ.ടി.ഐ കോഴ്‌സിന് അപേക്ഷ നൽകേണ്ട അവസാനതീയതി തന്നെയായിരിക്കും ജില്ലാ സ്പോർട്‌സ് കൗൺസിലിലും അപേക്ഷ നൽകേണ്ട അവസാനതീയതി. ഫോൺ: 04936 202658.