സ്വർണവിലയിൽ വീണ്ടും വർധന : ഇന്ന് ഒറ്റയടിക്ക് 400 രൂപ കൂടി ; രണ്ട് ദിവസംകൊണ്ട് കൂടിയത് 720 രൂപ
1 min read
സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിനവും സ്വർണ വില കൂടി. പവന് 400 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന് 37,520 രൂപയായി. ഇന്നലെ 320 രൂപ വർധിച്ചിരുന്നു. ഗ്രാമിന് 50 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 4690 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,690 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 40 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3875 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.
ജൂലൈ 21ന് സ്വർണത്തിന് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു. 36,800 രൂപയാണ് അന്നത്തെ വില. തൊട്ടുപിന്നാലെ അടുത്തടുത്ത രണ്ട് ദിവസങ്ങളിലായി 720 രൂപയാണ് പവന് വർധിച്ചത്.