രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 20,000 കടന്നു ; 40 മരണം
ഇന്ത്യയില്‍ 20,557 പേർക്കു കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ആകെ കോവിഡ് കേസുകളുടെ എണ്ണം 4,38,03,619 ആയി ഉയര്‍ന്നു.
സജീവ കേസുകള്‍ 1,45,654 ആയി. മൊത്തം അണുബാധയുടെ 0.33 ശതമാനമാണിത്.
40 പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,25,825 ആയി ഉയര്‍ന്നു. ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.47 ശതമാനമാണ്.