രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു
നാല് ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,935 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 6.48 ശതമാനമാണ് പ്രതിദിന അണുബാധ നിരക്ക്. ഇന്നലെ 51 പേര്‍ മരിച്ചു.
കഴിഞ്ഞ നാല് ദിവസമായി രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20,000 ന് മുകളിലാണ്. രാജ്യത്ത് 1,44,264 സജീവ കേസുകള്‍ ഉണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,069 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ 4,30,97,510 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളില്‍ നാല് ലക്ഷത്തിലധികം ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കി. ഇതോടെ രാജ്യത്തെ കൊറോണ വാക്‌സിനേഷന്‍ 200 കോടി കവിഞ്ഞു.