വാകേരിയിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയ കടുവ ഒടുവില്‍ കൂട്ടിലായി
ബത്തേരി : വാകേരിയിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയ കടുവ ഒടുവില്‍ കൂട്ടിലായി. ഇന്ന് രാവിലെ 11 മണിയോടെയാണ് കടുവ കൂട്ടിലായത്. 20 ദിവസത്തോളമായി വാകേരി ഏദന്‍വാലി എസ്റ്റേറ്റില്‍ ഭീതിപരത്തിയ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായത്.
കഴിഞ്ഞ ആഴ്ച എസ്റ്റേറ്റിലെ വളര്‍ത്തു നായയെ കടുവ കടിച്ചു കൊന്നിരുന്നു. പിന്നീട് പല തവണ എസ്റ്റേറ്റ് തൊഴിലാളികള്‍ കടുവയെ നേരിട്ട് കണ്ടിരുന്നു. തുടര്‍ന്ന് ഭീതിയിലായ എസ്റ്റേറ്റ് തൊഴിലാളികള്‍ പണി ഉപേക്ഷിച്ച് ശക്തമായ സമരം നടത്തുകയും, കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു.