സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില ; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
1 min readസംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ശനിയാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. രാവിലെ നേരിയ തോതിൽ ഉയർന്ന സ്വർണ വില ഉച്ചയോടെ കൂപ്പുകുത്തി. ശനിയാഴ്ച രാവിലെ 80 രൂപയാണ് ഉയർന്നത്. ഉച്ചയോടെ 320 രൂപ കുറഞ്ഞു. ഇതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 36960 രൂപയാണ്ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ശനിയാഴ്ച ഉച്ചയ്ക്ക് 40 രൂപ കുറഞ്ഞു. രാവിലെ 10 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4620 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ശനിയാഴ്ച ഇടിഞ്ഞു. 35 രൂപയാണ് ഉച്ചയ്ക്ക് കുറഞ്ഞത്. രാവിലെ 10 രൂപ ഉയർന്നിരുന്നു. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3815 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു.