ആരാകും ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതി : രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്
1 min readഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. എൻ.ഡി.എ. സ്ഥാനാർഥി ദ്രൗപദി മുർമുവും പ്രതിപക്ഷസ്ഥാനാർഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം. 776 പാർലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉൾപ്പെടുന്ന 4809 പേരാണ് വോട്ടുചെയ്യുക. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും നിയമസഭാ കൗൺസിൽ അംഗങ്ങൾക്കും വോട്ടില്ല.
പാർലമെന്റ് മന്ദിരത്തിലും നിയമസഭാമന്ദിരങ്ങളിലും ഒരുക്കിയ കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. പാർലമെന്റിൽ 63-ാം നമ്പർ മുറിയിലാണ് വോട്ടെടുപ്പുകേന്ദ്രം. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തുന്നത്. രാജ്യസഭാ സെക്രട്ടറി ജനറലാണ് ഇക്കുറി വരണാധികാരി