December 5, 2024

രാജ്യത്ത് നാളെ മുതല്‍ അരിയും ഗോതമ്പും അടക്കം ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും 5% വിലകൂടും

Share


നാളെ മുതല്‍ രാജ്യത്തെങ്ങും അരിയും ഗോതമ്പും അടക്കം ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും 5% വിലകൂടും.
ജിഎസ്ടി നിയമത്തില്‍ വിലക്കയറ്റത്തിനു വഴിയൊരുക്കി അപ്രതീക്ഷിത ഭേദഗതി നടപ്പിലാക്കി.

5 വര്‍ഷം മുന്‍പ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയപ്പോള്‍ അരി, പച്ചക്കറി, മുട്ട, മത്സ്യം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഏതു തൂക്കത്തിലുമുള്ള ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും 5% നികുതി നാളെ മുതല്‍ ബാധകമാകും. മില്ലുകളില്‍ നിന്ന് 50 കിലോ ചാക്കുകളില്‍ മൊത്ത വ്യാപാരിക്ക് നല്‍കുന്ന അരിക്ക് 5% നികുതി വരും. ഇത് 5% വിലക്കയറ്റത്തിനും ഇടയാക്കും.

കഴിഞ്ഞ മാസം 28നും 29നും ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച്‌, ലേബല്‍ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെയുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കുമാണ് നികുതി ഏര്‍പ്പെടുത്തേണ്ടിയിരുന്നത്.

ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോള്‍ 25 കിലോയെന്ന പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെ ചില്ലറയായി തൂക്കി വില്‍ക്കുന്ന ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും അടക്കം നികുതി ബാധകമായി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.