മഴക്കെടുതി : പനമരം എടത്തംകുന്നിൽ വീടിന് മുകളിൽ കവുങ്ങ് പൊട്ടി വീണ് ഷീറ്റുകൾ തകർന്നു
1 min readപനമരം : ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ കവുങ്ങ് പൊട്ടി വീണ് ഷീറ്റുകൾ തകർന്നു. എടത്തംകുന്ന് മാങ്ങാപ്പാളി കോളനിയിലെ പുത്തൻപുരയിൽ രവീന്ദ്രന്റെ വീടിന് മുകളിലാണ് വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെ കവുങ്ങ് പൊട്ടിവീണത്. ഷെഡ്ഡിന് മുകളിലെ രണ്ട് ആസ്പറ്റോസ് ഷീറ്റുകൾ പൂർണമായും തകർന്നു. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.