വയനാട്ടിലെ ഹോക്കി താരങ്ങൾക്ക് ജേഴ്സി കൈമാറി
അഞ്ചാംമൈൽ : കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന കോച്ചസ് ക്ലിനിക്കിൽ പങ്കെടുക്കുന്ന വയനാട് ജില്ലയിലെ ഹോക്കി താരങ്ങൾക്കുള്ള ജേഴ്സി നെഹ്ദ ഹൈപ്പർ മാർക്കറ്റ് മാനേജിംഗ് ഡയറക്ടർ ഫസൽ റഹ്മാൻ ഹോക്കി വയനാട് ജില്ലാ സെക്രട്ടറി ടി.നവാസിന് കൈമാറി. ചടങ്ങിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ, സ്പോർട്സ് കൗൺസിൽ മെമ്പർ പി.കെ അയൂബ്, വി.വിനീഷ് എന്നിവർ പങ്കെടുത്തു.