മന്ദംകൊല്ലിയിൽ കടുവ പശുവിനെ കൊന്നു ; നാട്ടുകാർ ബീനാച്ചി – പനമരം റോഡുപരോധിച്ചു
ബത്തേരി: മന്ദംകൊല്ലിയിൽ കടുവ പശുവിനെ കൊന്നു. മന്ദംകൊല്ലി വാര്യത്ത് പറമ്പിൽ ഗോവിന്ദന്റെ പശുവിനെയാണ് കടുവ ആക്രിച്ചു കൊന്നത്. കടുവയെ കൂട് വെച്ച് പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ബിനാച്ചി – പനമരം റോഡ് ഉപരോധിച്ചു. കർഷക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയിട്ടുണ്ട്.