സംസ്ഥാനങ്ങള്‍ക്ക് പരിധിയില്‍ കൂടുതല്‍ കടം അനുവദിക്കില്ല; നടപടികള്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി:സംസ്ഥാനങ്ങളുടെ കടമെടുപ്പ് സംബന്ധിച്ച നടപടികള്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍.സംസ്ഥാനങ്ങള്‍ക്ക് പരിധിയില്‍ കൂടുതലായി കടം അനുവദിക്കില്ല.സംസ്ഥാനങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യേക കമ്ബനികള്‍ക്ക് വായ്പകള്‍ നല്‍കില്ല.സംസ്ഥാനങ്ങള്‍ക്ക് വായ്പ പരിധി മറികടക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ അനുമതിയില്ല.
ധനക്കമ്മി മൂന്ന് ശതമാനം എന്ന നയം ശക്തമാക്കും. സാമൂഹ്യ ക്ഷേമ പദ്ധതികളുടെ തുക വക മാറ്റിയാല്‍ തുടര്‍ന്നുള്ള വര്‍ഷം കേന്ദ്ര വിഹിതം അനുവദിക്കില്ല. ശ്രീലങ്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍.