സ്വർണവിലയിൽ വൻ ഇടിവ് ; ഇന്ന് പവന് 600 രൂപ കുറഞ്ഞു : രണ്ടു ദിവസത്തിനിടെ 1000 രൂപയുടെ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിനു 600 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിനു 400 രൂപ കുറഞ്ഞിരുന്നു.
ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 37,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 75 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,685 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 60 രൂപയാണ് കുറഞ്ഞത്. ഇന്നലെ 45 രൂപ കുറഞ്ഞിരുന്നു. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,870 രൂപയാണ്.
സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു.
