രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു
രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിനാണ് വില കുറഞ്ഞത്.
കേരളത്തില്‍ 188 രൂപ കുറഞ്ഞ് 2035 രൂപയായി. ഡല്‍ഹിയില്‍ 198 രൂപയാണ് കുറഞ്ഞത്. ഇന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.
എന്നാല്‍ തലസ്ഥാനത്ത് വാണിജ്യ പാചക വാതകത്തിന്റെ വില 2021 രൂപയാണ്. നേരത്തെ 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് 2219 രൂപയായിരുന്നു വില.
ജൂണ്‍ ഒന്നിന് വാണിജ്യ എല്‍പിജി സിലിണ്ടറിന്‍റെ വില 135 രൂപ കുറച്ചിരുന്നു.