പനമരത്ത് ഡി.വൈ.എഫ്.ഐ രാഹുൽ ഗാന്ധിയുടെ ഫ്ലക്സ് വലിച്ചു കീറി
പനമരം : എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പനമരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ രാഹുൽ ഗാന്ധി എം.പിയുടെ ഫ്ലക്സ് വലിച്ചു കീറി.
പനമരം പഞ്ചായത്ത് സമീപത്ത് രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒരുക്കിയ ഫ്ലക്സാണ് നശിപ്പിച്ചത്.
സംഭവത്തിൽ പനമരം പോലീസ് പത്തോളം പേർക്കെതിരെ കേസ്സെടുത്തു.