ജോലി കൂടും, ശമ്പളം കുറയും; രാജ്യത്ത് പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നു
രാജ്യത്ത് പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. 2022 ജൂലായ് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരാനാണ് സാധ്യത. പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ജോലി സമയം, ശമ്പളം, പിഎഫ് നിക്ഷേപം, അവധി, എന്നിങ്ങനെ സമസ്ത മേഖലകളെയും ബാധിക്കും. വേജ് കോഡ് 2019, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് 2020, കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി 2020, ഒക്യുപേഷനല്‍ സേഷ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ് 2020 എന്നിവയാണ് പുതുതായി നടപ്പിലാക്കാന്‍ പോകുന്ന പുതിയ നിയമങ്ങള്‍. തൊഴിലാളികളുടെ ശമ്പളം പെന്‍ഷന്‍ – ഗ്രാറ്റുവിറ്റി അടക്കമുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍, തൊഴിലാളി ക്ഷേമ പദ്ധതികള്‍, ആരോഗ്യം, സ്ത്രീകളടക്കമുള്ള തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം, സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിയമം വരുന്നത് വഴി മാറ്റങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
പുതിയ നിയമം പ്രകാരം അടിസ്ഥാന ശമ്പളം ആകെ ശമ്പളത്തിന്റെ 50 ശതമാനം ആകണം. ഇതോടെ ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവിടങ്ങിലേക്കുള്ള നിക്ഷേപം വര്‍ധിക്കും. മറ്റ് ആനുകല്യങ്ങള്‍ 50 ശതമാനത്തില്‍ കുറയുന്നതോടെ കയ്യില്‍ കിട്ടന്ന തുകയില്‍ കുറവ് വരും. അടിസ്ഥാന ശമ്പളം 50 ശതമാനമാകുന്നതോടെ കമ്പനികള്‍ മറ്റ് ആനുകൂല്യങ്ങള്‍ കുറവ് വരുത്തും. നിലവില്‍ ആകെ ശമ്പളത്തിന്റെ 10 മുതല്‍ 40 ശതമാനം വരെയാണ് അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്. ഹോം റെന്റ് അലവന്‍സ് (എച്ച്.ആര്‍.എ), പ്രത്യേക അലവന്‍സുകള്‍, ഫോണ്‍ ബില്‍ എന്നിവങ്ങനെ വിവിധ തരത്തിലാണ് ശമ്പളം കണക്കാക്കുന്നത്. അടിസ്ഥാന ശമ്പളം ഉയരുമ്പോള്‍ മറ്റ് ആനുകൂല്യങ്ങള്‍ കുറയും. അടിസ്ഥാന ശമ്പളം ആദായ നികുതി പരിധിയിലുള്ളതിനാല്‍ അത് ഉയരുന്നത് ആദായ നികുതിയെ ബാധിക്കും.
പുതിയ നിയമ പ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസം ആഴ്ച അവധി ലഭിക്കും. എന്നാല്‍ ഇത് മറ്റൊരു തരത്തില്‍ തിരിച്ചു പിടിക്കും. പുതിയ നിയമ പ്രകാരം ആഴ്ചയിലെ ബാക്കി നാല് ദിവസങ്ങള്‍ 10-12 ദിവസത്തേക്ക് ജോലി ചെയ്യേണ്ടി വരും. അധിക സമയം ജോലി ചെയ്യുന്നതിനുള്ള പരിധി 50 മണിക്കൂറില്‍ നിന്ന് 125 മണിക്കൂറായി ഉയര്‍ത്തും. ഇത് എല്ലാ മേഖലയ്ക്കും ബാധകമാകും. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി നിര്‍ബന്ധമാക്കും, വിരമിക്കല്‍ കാലത്ത് നല്ല തുക കയ്യില്‍ കിട്ടാന്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ കാരണമാകും.
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വര്‍ഷത്തില്‍ 30 അവധി അനുവദിക്കുന്നുണ്ട്. പ്രതിരോധ മേഖലയിലുള്ളവര്‍ക്ക് 60 അവധി ദിവസങ്ങളാണ് ലഭിക്കുക. ഒരു വര്‍ഷത്തില്‍ ലീവ് എടുക്കാനുള്ള അംഗീകൃത പരിധി 240 ല്‍ നിന്നും 180 ദിവസമായി കുറയും. 20 ദിവസത്തെ ജോലിക്ക് 1 ദിവസം ആര്‍ജ്ജിത അവധി എന്നുള്ള പഴയ പരിധിക്ക് മാറ്റമില്ല. കോവിഡ് കാലത്തിന് ശേഷം വലിയ രീതിയില്‍ നടപ്പിലായ വര്‍ക്ക് ഫ്രം ഹോമിനെ പറ്റിയും നിയമത്തില്‍ പറയുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോമിനെ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ഡ്രാഫ്റ്റ് മോഡലായാണ് പരിഗണിച്ചിരിക്കുന്നത്.