മൊബൈൽ ടവറിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി ഉയർത്തിയ ആളെ താഴെ ഇറക്കി ഫയർഫോഴ്സ്
ബത്തേരി : 102 മീറ്റർ നീളമുള്ള മൊബൈൽ ടവറിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി ഉയർത്തിയ ആളെ താഴെ ഇറക്കി സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന. സുൽത്താൻ ബത്തേരി ഫെയർ ലാൻഡ് കോളനിയിലെ ജിയോ ടവറിന് മുകളിൽ കയറിയ സുൽത്താൻ ബത്തേരി ചന്തർ വീട്ടിൽ നിസാർ (32) ആണ് ടവറിന് മുകളിൽ കയറി അഗ്നി രക്ഷ സേന അനുനയിപ്പിച്ച് താഴെ ഇറക്കിയത്.
7 മണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിലായിരുന്നു ഇയാളെ താഴെ ഇറക്കിയത്. പിന്നീട് കുതറി ഓടി വീട്ടിനകത്ത് കയറി വാതിൽ അടച്ചു അവശനായി കിടന്ന ഇയാളെ വാതിൽ തകർത്ത് ആണ് അഗ്നിരക്ഷ സേന പുറത്ത് ഇറക്കിയത്.
ഇറങ്ങാൻ കൂട്ടാക്കാതെ ഇരുന്ന നിസാറിന്റെ മൊബൈൽ ഫോൺ ടവറിനു മുകളിൽ എത്തിച്ചു മൊബൈൽ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് ആണ് അനുനയിപ്പിച്ചത്.
സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ ഭരതൻ, എൻ.ബാലകൃഷ്ണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ധനീഷ് കെ, വിനീത് എ.ബി, ബിനു എം.ബി, സുജയ് ശങ്കർ, അനുറാം പി.ഡി, ജിതിൻ കുമാർ, സിജു കെ.എ, നിസാർ സി.കെ, ഹോം ഗാർഡ് ഷിനോജ് ഫ്രാൻസിസ്, രാജു എം.ടി, ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.