December 5, 2024

തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കൂടി ; പവന് 200 രൂപയുടെ വർധന

Share


സംസ്ഥാനത്ത് സ്വർണവില വീണ്ടും മുകളിലേക്ക്. കുറെ ദിവസമായി ചാഞ്ചാട്ടം തുടരുന്ന സ്വർണവില തുടർച്ചയായ രണ്ടാം ദിനത്തിലും ഉയരുകയായിരുന്നു. സ്വർണം പവന് 200 രൂപയുടെയും ഗ്രാമിന് 25 രൂപയുടെയും വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 38360 രൂപയും ഗ്രാമിന് 4795 രൂപയുമായി. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.

ഞായറാഴ്ച സ്വർണവിലയിൽ‌ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ജൂൺ മൂന്നിന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. പവന് 38,480 രൂപ. ഒന്നാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. പവന് 38,000 രൂപ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.