സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി ; പവന് 38200 രൂപയായി
1 min readസംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി ; പവന് 38200 രൂപയായി
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ ഒരാഴ്ചത്തെ വില വർധനയ്ക്ക് ശേഷം ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38200 രൂപയാണ്. ഇന്നലെ 200 രൂപയുടെ ഇടിവ് സംഭവിച്ചിരുന്നു. മെയ് ആദ്യവാരത്തിൽ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില മെയ് പകുതിയായപ്പോൾ ഉയർന്ന് തുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കിടയിൽ 1320 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4775 രൂപയാണ്. 10 രൂപയുടെ വർധനവാണ് 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3945 രൂപയാണ്. 5 രൂപയുടെ വർധനവാണ് ഉണ്ടായത്.
അതേസമയം വെള്ളി വിലയില്‍ നേരിയ കുറവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 65.80 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 526.40 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 658 രൂപയും ഒരു കിലോഗ്രാമിന് 65,800 രൂപയുമാണ് വില. ഇന്നലെ വെള്ളി കിലോയ്ക്ക് 66,000 രൂപയായിരുന്നു.