സംസ്ഥാനത്ത് മീൻ വിലയും പൊള്ളുന്നു; മത്തിയും അയലയും ഡബിൾ സെഞ്ച്വറി അടിച്ചു ; അയക്കൂറയ്ക്ക് 1200 രൂപ
1 min readസംസ്ഥാനത്ത് മീൻ വിലയും പൊള്ളുന്നു; മത്തിയും അയലയും ഡബിൾ സെഞ്ച്വറി അടിച്ചു ; അയക്കൂറയ്ക്ക് 1200 രൂപ
സംസ്ഥാനത്ത് പച്ചക്കറിക്കും പയറുവര്‍ഗങ്ങള്‍ക്കും പിന്നാലെ മത്സ്യത്തിനും വില കൂടി. പാചക വാതക വിലവര്‍ധന തുടരുന്നതിനിടെയാണ് നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിയത്. അയക്കൂറ കിലോക്ക് 1200 രൂപയായി വര്‍ധിച്ചു. ആദ്യമായാണ് അയക്കൂറക്ക് വില കൂടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യത്തിന്റെ വരവ് കുറഞ്ഞതോടെയാണ് കേരളത്തില്‍ മത്സ്യത്തിന്റെ വില വര്‍ധിച്ചത്.
മത്തി കിലോക്ക് 230 രൂപ, അയല 240 രൂപയുമായിരുന്നു ഇന്നലെത്തെ വില. കഴിഞ്ഞ ആഴ്ച 160 -200 വരെയുണ്ടായിരുന്ന വിലയാണ് കുതിച്ചുകയറിയത്. അയക്കൂറക്ക് 400, 600 വരെയായിരുന്നു നേരത്തെയുണ്ടായിരുന്ന വില. ആവോലി 900 രൂപ, കൊളോന്‍ 720 രൂപ, ചെമ്പല്ലി 700 രൂപ, നോങ്ങല്‍ 680, കരിമീന്‍ 500, ചെമ്മീന്‍ 420, കൂന്തല്‍ 340, മാന്ത 340 എന്നിങ്ങനെയാണ് മറ്റ് മത്സ്യങ്ങളുടെ വില.
കോഴി ഇറച്ചിക്ക് 230, 250 രൂപ വരെയാണ് വില. സംസ്ഥാനത്ത് പച്ചക്കറിക്കും പൊളളുന്ന വിലയാണ്. തക്കാളിക്ക് 85, 100 രൂപ വരെയാണ് നിലവിലെ വില. ബീന്‍സിന് 90 -100 വരെയെത്തി. വെളിച്ചെണ്ണ വില 155 -160 വരെയാണ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ പോലെ ഹോട്ടല്‍ ജീവനക്കാരേയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്.