സംസ്ഥാനത്ത് അരിവിലയും കുതിച്ചുയരുന്നു
സംസ്ഥാനത്ത് അരിവിലയും കുതിച്ചുയരുന്നു
സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഒരാഴ്ചക്കിടെ ചില്ലറ വിപണിയില്‍ ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴ് രൂപ വരെ കൂടി. ആന്ധ്ര പ്രദേശില്‍ നിന്ന് ജയ അരിയുടെ വരവ് കുറഞ്ഞതോടെ, ഇത് വിപണിയില്‍ കിട്ടാനില്ലാത്ത സാഹചര്യമാണ്.
ജയ അരിക്ക് സംസ്ഥാനത്ത് ഇന്ന് വില കിലോഗ്രാമിന് 39 രൂപ മുതല്‍ 42 രൂപ വരെയായിരുന്നു. ഇതേ അരി കഴിഞ്ഞ ആഴ്ച വില 34 രൂപ മുതല്‍ 38 രൂപ വരെയാണ്. സംസ്ഥാനത്ത് സുരേഖ അരി കിലോഗ്രാമിന് ഇപ്പോള്‍ വില 37 രൂപയാണ്. കഴിഞ്ഞ ആഴ്ച വില 33.50 രൂപയായിരുന്നു. ഇന്ധന വിലയെ പിന്‍പറ്റി പലചരക്ക് സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമെല്ലാം വില ഉയര്‍ന്നതിന് പിന്നാലെയാണ് അരിക്കും വില ഉയരുന്നത്. രണ്ട് മാസം മുമ്പ് കൂടിയ വറ്റല്‍ മുളക്, ചെറിയ ഉള്ളി, മഞ്ഞള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെയെല്ലാം വില കൂടുന്നതല്ലാതെ കുറയുന്നില്ല.ആന്ധ്രയിലും ഉത്തരേന്ത്യയിലും കടുത്ത വേനല്‍ കാരണമുണ്ടായ കൃഷി നാശമാണ് അരിക്കും പലവ്യജ്ഞനത്തിനുമൊക്കെ വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.